കൊവിഡ് 19; കേരളത്തിൽ തുടർ ഭരണം ഉറപ്പാക്കി പിണറായി വിജയൻ
അജിതാ ജയ്ഷോർ
ചൈനയിൽനിന്ന് ഉത്ഭവിച്ച് ലോകത്തെ കിടുകിടാ വിറപ്പിച്ച് കൊണ്ടിരിക്കുന്ന കൊറൊണ എന്ന മഹാമാരിയെ തിരിച്ചു ഭയപ്പെടുത്തിക്കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇതല്ല ഇതിനപ്പുറവും വന്നാലും നേരിടും എന്ന് തന്റേടത്തോടെ കർമ്മനിരതനായി നേരിട്ടു കൊണ്ടിരിക്കയാണ് ഈ കൊച്ചു കേരളത്തിലെ കമ്മ്യുണിസ്റ്റ് കാരനായ മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ മുന്നൊരുക്കങ്ങളും ആസൂത്രണത്തോടെ എല്ലാവരെയും ചേർത്തു നിർത്തി കൊണ്ട് കാര്യങ്ങൾ ഇതുപോലെ നടപ്പിലാക്കാൻ ഈ കാലഘട്ടത്തിൽ പിണറായിക്ക് മാത്രമേ സാധിക്കൂ എന്ന് പ്രതിപക്ഷങ്ങൾ പോലും സമ്മതിച്ചു കഴിഞ്ഞു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു കാര്യം ചിന്തിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി അതു നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ടാകമെന്ന് ചിലർ പറയുന്നു.
മോഡിയും വിജയനും തമ്മിൽ ചില അന്തർധാരകളുണ്ടെന്ന് ശരിയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോഡി തന്റെ പ്രജാക്ഷേമത്തിന് വേണ്ടിയുള്ള അന്തർധാര സജീവമായി തന്നെ നിലനിർത്തുന്നുണ്ട്. ഈ പ്രതിസന്ധി കാലത്ത് രാഷ്ട്രീയം പറയാത്ത നല്ല കാര്യങ്ങൾ ആര് ചെയ്താലും പറയുന്ന മുഖ്യമന്ത്രി പിണറായി തന്നെയാണ്. അതുകൊണ്ടാണല്ലോ കൊവിഡ് 19ന് പരിശോധന കിറ്റ് എം.പിമാരുടെ ഫണ്ടിൽ നിന്ന് രൂപ ചിലവാക്കി സംസ്ഥാനത്ത് അതിവേഗം എത്തിച്ച ശശി തരൂരിനെപ്പോലും അനുമോദിച്ചതും അഭിനന്ദിച്ചതും.
അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങൾ സ്വന്തം പാർട്ടിക്കാർ നടത്തിയാൽ പോലും അതിനെ പരസ്യമായി എതിർക്കുന്ന മുഖ്യമന്ത്രി പിണറായി തന്നെയാണെന്നുള്ള ഉദാഹരണമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ കാർ യാത്ര വിവാദം സ്വന്തം പാർട്ടിക്കാർ ഉയർത്തിയപ്പോൾ അതിനെയെല്ലാം പരസ്യമായി തള്ളി പറഞ്ഞതും. കൂട്ടുത്തരവാദിത്യമുള്ള മന്ത്രിസഭയാണെങ്കിലും അതിവഗുരുതമായ കൊറൊണ വിഷയത്തിൽ ആരോഗ്യ മന്ത്രി ഷൈല ടീച്ചറെ എല്ലാ വിധത്തിലും ഒപ്പം നിന്ന് കൊണ്ട് സഹായിക്കുകയും അവസരോചിതമായി കാര്യങ്ങൾ ഏറ്റെടുത്ത് നടത്തി കൊണ്ടിരികന്നതും ഈ ഭരണാധികാരിയുടെ മികച്ച കഴിവ് തന്നെയാണ്. കോൺഗ്രസ് സർക്കാരാണ് ഇപ്പാൾ ഭരണം നടത്തുന്നതെങ്കിൽ മഹാമാരി മരണ നിരക്ക് അമേരിക്കയെ വെല്ലുന്നതായിരിക്കും എന്ന് സംശയിക്കേണ്ട. കാരണം അവർക്ക് ഒരു തീരുമാനമെടുക്കാൻ ഒരു പാട് രാജാക്കൻമാരുടെ അനുമതികളും ഇതിലൂടെ ലഭിക്കുന്ന കമ്മീഷനുകളുടെ പങ്ക് എത്ര വീതം ആർക്കൊക്കെ ലഭിക്കും എന്ന തീരുമാനങ്ങൾ ആയതിന് ശേഷമായിരിക്കും കാര്യങ്ങൾ തീരുമാനിക്കപ്പെടുക.
കെ.പി.സി.സി. എ.ഐ.സി.സി, എ.കെ ആന്റണി, ചിദംബരം, മൻമോഹൻ സിംങ്ങ്, വധേര, സഭകൾ, മതപണ്ഡിതർ, കമ്മീഷൻ ഏജന്റുമാർ എന്ന് വേണ്ടതായ എല്ലാ വരുടെയും മുന്നിൽ ഫയലുകൾ എത്തേണ്ടി വരും ഒരു തീരുമാനം ഉറപ്പാക്കാൻ. എന്നാൽ ഇപ്പോ ഇവിടെ മോഡി ഒന്ന് ചിന്തിച്ചാൽ അത് ജനനന്മക്കാണെന്ന് ബോധ്യപ്പെട്ടാൽ പിണറായി അത് നടപ്പിലാക്കിയിരിക്കും. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായിരിക്കയാണ്. നമ്മുടെ പോലീസ് സംവിധാനം, ആരോഗ്യ വകുപ്പ്, പൊതുവിതരണ സംവിധാനം, ഇതെല്ലാം എങ്ങനെ ഇത്ര കരുതലോടെ കാര്യക്ഷമമായി നടപ്പാക്കി കൊണ്ടിരിക്കുന്നു എന്ന് ലോക രാഷ്ട്രങ്ങൾ പഠിച്ച് കൊണ്ടിരിക്കയാണ് അവ നടപ്പിലാക്കാൻ വേണ്ടി.
ഇതായിരിക്കണം ഒരു ഭരണാധികാരി മുഖ്യമന്ത്രി ഇനിയും ഇങ്ങനെയുള്ള മഹത് വ്യക്തി ആയിരിക്കണം കേരളത്തെ നയിക്കാൻ ലോകത്തിന് മാതൃകയായ്. അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലുള്ളവർ ആഗ്രഹിക്കുന്നതും നടപ്പാക്കാൻ പോകുന്നതും. അതു കൊണ്ടാണ് പിണറായി വിജയൻ തന്നെ ആയിരിക്കും വരുംനാളിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ജനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നതും.
Comments (0)